02:01am 05 September 2026
NEWS
പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 പേരെ ബന്ദികളാക്കി
11/03/2025  05:33 PM IST
nila
പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്ത് 450 പേരെ ബന്ദികളാക്കി

പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി ബലൂച് ലിബറേഷൻ ആർമി. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം.  ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. പാകിസ്ഥാനിൽ നിന്നും ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമാക്കാൻ പോരാടുന്ന സായുധ സംഘമാണ് ബലൂച് ലിബറേഷൻ ആർമി.

ട്രെയിന് നേരേ വെടിവെയ്പ്പുണ്ടായെന്നും ആറ് പാക് സൈനികർ കൊല്ലപ്പെട്ടു എന്നുമാണ് പുറത്തുവരുന്ന വിവരം. ബന്ദികളെ മോചിപ്പിക്കാൻ പാകിസ്ഥാൻ സൈനിക നടപടികൾ ആരംഭിച്ചാൽ‌ ബന്ദികളെ കൊല്ലുമെന്നും സായുധസംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും അടിയന്തര സേവനങ്ങൾ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ബലൂച് ഭരണകൂടം.

ഒരു തുരങ്കത്തിനടുത്തു വച്ചാണ് ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തടഞ്ഞത്. പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിൻ കുടുങ്ങിക്കിടക്കുകയാണ്. ട്രെയിൻ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീർണമായ ഭൂപ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ ഏറെയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img